THIRUVANCHOOR RADHAKRISHNAN| ‘ഇടതുമുന്നണി തകര്‍ച്ച നേരിടുന്നു; ആ കപ്പലില്‍ വിള്ളല്‍ വീണെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു’- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ

Jaihind News Bureau
Wednesday, June 25, 2025

പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് ശരിവെച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ. പ്രതിപക്ഷ നേതാവ് പറഞ്ഞത് യുഡിഎഫിന്റെ നിലപാട് ആണ്. ഈ തീരുമാനം യുഡിഎഫ് ചര്‍ച്ച ചെയ്ത് എടുത്തതാണ്. യുഡിഎഫിന് വരാനിരിക്കുന്നത് സുവര്‍ണ്ണ കാലഘട്ടം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം എല്‍ഡിഎഫ് മുങ്ങുന്ന കപ്പല്‍ ആണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരിഹസിച്ചു. എല്‍ഡിഎഫിലെ ഘടകക്ഷികള്‍ക്ക് അതു ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇടതുമുന്നണി തകര്‍ച്ച നേരിടുന്നുവെന്നും ആ കപ്പലില്‍ വിള്ളല്‍ വീണെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.