SUNNY JOSEPH| ‘നിലമ്പൂരിന്‍റെ ചൂണ്ടുപലക കേരളത്തിലെ ജനങ്ങള്‍ വായിച്ചെടുക്കും’- സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Wednesday, June 25, 2025

നിലമ്പൂരിന്‍റെ ചൂണ്ടുപലക കേരളത്തിലെ ജനങ്ങള്‍ വായിച്ചെടുക്കുമെന്ന് കെ പി സിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. മുന്നണി വിപുലീകരണം എന്നു പറഞ്ഞാല്‍ പുതിയ പാര്‍ട്ടിയെ ചേര്‍ക്കല്‍ എന്നു മാത്രമല്ല അര്‍ത്ഥം. മുന്നണിയുടെ യഥാര്‍ത്ഥ അടിസ്ഥാനമായ ജനങ്ങളെ മുന്നണിയിലേയ്ക്ക് കൊണ്ടുവരിക എന്നതാണെന്നും സണ്ണി ജോസഫ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മുന്നണിയുടെ ജനകീയ അടിത്തറ വിപുലീകരിക്കപ്പെട്ടതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് വിജയം. അതിനിയും കൂടുതല്‍ വിപുലീകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐയും, കേരള കോണ്‍ഗ്രസും ഇങ്ങോട്ട് വരുമോ എന്നത് അതത് പാര്‍ട്ടിക്കാര്‍ ആലോചിക്കേണ്ട കാര്യമാണെന്നദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.