നിലമ്പൂര്‍ ഉപതിരഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് വോട്ടര്‍മാരോട് നന്ദി പറയുന്നതിനായി ഇന്ന് നിലമ്പൂരിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചേരുന്നു. ഉച്ചക്ക് ശേഷം രണ്ട് മണിക്ക് നഗരസഭയിലുള്‍പ്പെട്ട ചന്തക്കുന്ന് ആണ് ആദ്യ പരിപാടി. തുടര്‍ന്ന് വിവിധ പഞ്ചായത്തുകളിലെത്തി വോട്ടര്‍മാരെ കാണും. ചുങ്കത്തറ, പോത്തുകല്‍, നാരോക്കാവ്, വഴിക്കടവ്, എടക്കര, മുത്തേടം, കരുളായി, അമരമ്പലം എന്നിവിടത്തിലെത്തി വോട്ടര്‍മാരോട് ആര്യാടന് ഷൗക്കത്ത് നന്ദി പറയും. അതിനിടെ അദ്ദേഹം രാവിലെ പാണക്കാട് എത്തി സാദിഖ് അലി ഷിഹാബ് തങ്ങളെ കാണും.
നിലമ്പൂരില്‍ ആര്യാടന് ഷൗക്കത്തിന് മിന്നും വിജയമാണ് ജനങ്ങള്‍ സമ്മാനിച്ചത്. 11,077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആര്യാടന് ഷൗക്കത്തിലൂടെ യു ഡി എഫ് മണ്ഡലം തിരിച്ചുപിടിച്ചത്. എല്ലാപഞ്ചായത്തിലും – നഗരസഭയിലും യു ഡി എഫിന്റെ സമ്പൂര്‍ണ മുന്നേറ്റമാണുണ്ടായത്.