ARYADAN MAMMU| ആര്യാടന്‍ മുഹമ്മദിന്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു

Jaihind News Bureau
Monday, June 23, 2025

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിന്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു. 71 വയസ്സായിരുന്നു. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം രാത്രി 9:30 മണിക്ക് മുക്കട്ട വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

മരണത്തെത്തുടര്‍ന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയാഘോഷം നിര്‍ത്തിവച്ചു. പിതാവിന്റെ സഹോദരന്റെ മരണത്തില്‍ ആര്യാടന്‍ ഷൗക്കത്ത് ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു:

‘പ്രിയപ്പെട്ട ബാപ്പുവും പോയി,
നിലമ്പൂരിനു ഇപ്പോഴുണ്ടായ ഈ മാറ്റത്തിന്,യുഡിഎഫിന്റെ വിജയത്തിന്,
ഈ അംഗീകാരത്തിന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച ഞങ്ങളെ ബാപ്പു.
കുഞ്ഞാക്കാന്റെ വേര്‍പാടിന് ശേഷം അദ്ദേഹത്തിന്റെ അനുജനായിട്ടല്ല കുഞ്ഞാക്കയെപ്പോലെ ഞങ്ങളെ കുടുംബത്തിന് തണലായ ഞങ്ങളെ ബാപ്പു. ആ തണലും മാഞ്ഞു…’