ARYADAN SHOUKATH| ആര്യാടന്‍ ഷൗക്കത്ത് വിജയത്തിലേക്ക്; ഒരു ഘട്ടത്തിലും ലീഡ് ഉയര്‍ത്താന്‍ കഴിയാതെ മറ്റ് മുന്നണികള്‍

Jaihind News Bureau
Monday, June 23, 2025

നിലമ്പൂരില്‍ യുഡിഎഫ് മുന്നേറ്റം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയത്തിനരികില്‍. ഒരു ഘട്ടത്തിലും ലീഡ് ഉയര്‍ത്താന്‍ കഴിയാതെ എല്‍ഡിഎഫ് പിന്നില്‍. ചുരുക്കം ബൂത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജിന് നേരിയ തോതില്‍ എങ്കിലും വോട്ട് ലഭിച്ചത്. ആദ്യം എണ്ണിയ വഴിക്കടവ് മുതല്‍ ഷൗക്കത്തിനായിരുന്നു ലീഡ്. മൂത്തേടം പഞ്ചായത്ത് കൂടി എണ്ണിയതോടെ യുഡിഎഫ് ലീഡ് ഉയരുകയാണ്. ശേഷം എടക്കര പഞ്ചായത്തിലും ഷൗക്കത്തിനെ പിന്നിലാക്കാന്‍ മറ്റ് മുന്നണികള്‍ക്ക് സാധിച്ചില്ല.

ആവേശത്തിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍. യുഡിഎഫ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദം തുടങ്ങി കഴിഞ്ഞു. തുടക്കം മുതല്‍ വ്യക്തമായ യുഡിഎഫ് ലീഡാണ് നിലമ്പൂര്‍ സാക്ഷ്യം വഹിക്കുന്നത്. ഇന്ന് രാവിലെ 8 ന് തന്നെ ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടെണ്ണല്‍ തുടങ്ങിയിരുന്നു. 263 പോളിംഗ് ബൂത്തുകളിലെ വോട്ടുകള്‍ 19 റൗണ്ടുകളിലായി എണ്ണും. ആദ്യം നാല് ടേബിളുകളിലെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തീര്‍ന്നിരുന്നു.