KPCC| വായനാ ദിനത്തില്‍ കെപിസിസി സംസ്‌കാരസാഹിതി സംഘടിപ്പിക്കുന്ന പുസ്തക ചര്‍ച്ച

Jaihind News Bureau
Wednesday, June 18, 2025

വായനാദിനമായ നാളെ (ജൂണ്‍ 19) കെപിസിസി സംസ്‌കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിക്കും. പുസ്തക ചര്‍ച്ചയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10.30 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ സി ആര്‍ മഹേഷ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന സെമിനാറില്‍ സുധാ മേനോന്‍ രചിച്ച ‘ഇന്ത്യ എന്ന ആശയം’ എന്ന പുസ്തകത്തെ കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയം, പ്രമുഖ എഴുത്തുകാരായ അജയന്‍ പനയറ, ജി ഹരി എന്നിവര്‍ ഉള്‍പ്പെടെ സാഹിത്യ ലോകത്തെ പ്രശസ്തരായ എഴുത്തുകാരും സാമൂഹിക സാംസ്‌കാരിക രംഗത്തെ മുതിര്‍ന്ന വ്യക്തിത്വങ്ങളും പങ്കെടുക്കും.