കണ്ണൂര്‍ നഗരത്തില്‍ വീണ്ടും തെരുവ് നായ അക്രമം. ഇന്ന് 16 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും പുതിയ സ്റ്റാന്‍ഡിലുമുണ്ടായിരുന്നവര്‍ക്ക് നേരെയായിരുന്നു തെരുവ് നായയുടെ ആക്രമണം. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
ഇന്നലെ 56 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. ആളുകളെ കടിച്ചുവെന്ന് കരുതുന്ന നായയെ ഇന്നലെ രാത്രി ചത്ത നിലയിലും കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെയും തെരുവ് നായ വ്യാപകമായി ആളുകളെ കടിക്കാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ ആശങ്കയിലാണ്. തെരുവ് നായകളെ പിടികൂടുന്ന നടപടികളുമായി അധികൃതരും രംഗത്ത് എത്തിട്ടുണ്ട്,