ARYADAN SHOUKATH| ഗോവിന്ദന്‍റെ വിവാദ പരാമര്‍ശം: ഇടതുപക്ഷം ജനസംഘവുമായി സഖ്യം ചേര്‍ന്നിട്ടുണ്ടെന്നുള്ളത് ചരിത്ര രേഖയിലുണ്ടെന്ന് ആര്യാടന്‍ ഷൗക്കത്ത്

Jaihind News Bureau
Wednesday, June 18, 2025

ആര്‍എസ് എസുമായി ധാരണയുണ്ടായിട്ടുണ്ടെന്ന എം.വി. ഗോവിന്ദന്‍ പരാമര്‍ശത്തില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. ഇടതുപക്ഷം ജനസംഘവുമായി 1977 ല്‍ സഖ്യം ചേര്‍ന്നിട്ടുണ്ടെന്ന് സിപിഎമ്മിന്റെ ചരിത്ര രേഖയിലുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ടി. ശിവദാസമേനോനായി എല്‍.കെ. അദ്വാനി വോട്ട് തേടിയിട്ടുണ്ടെന്നും ഇതില്‍ നിന്നും സിപിഎം-ബിജെപി ബാന്ധവമാണ് പുറത്തു വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതുപക്ഷത്തിനെതിരായ എതിര്‍പ്പ് മണ്ഡലത്തിലുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

അനിവാര്യമായ ഘട്ടത്തില്‍ ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് തുറന്നു സമ്മതിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു എം.ലി.ഗോവിന്ദന്‍. അത് പറയാന്‍ ഒരു മടിയുമില്ലെന്നും സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞാല്‍ വിവാദമാക്കുന്നത് എന്തിനെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞിരുന്നു. ഇതാദ്യമായാണ് സിപിഎം-ആര്‍എസ്എസ് ബന്ധം സംസ്ഥാന സംക്രട്ടറി തുറന്നു സമ്മതിക്കുന്നത്. മാതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എം വി ഗോവിന്ദന്റെ തുറന്ന് പറച്ചില്‍. ജമാഅത്തെ ഇസ്‌ലാമി മുമ്പ് എല്‍ഡിഎഫിന് പിന്തുണച്ചത് അഭിമുഖത്തില്‍ അവതാരകന്‍ ഓര്‍മിപ്പിച്ചപ്പോഴായിരുന്നു പ്രതികരണം.