ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ചു. എണ്ണ ടാങ്കറും രണ്ട് കപ്പലുകളും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ പ്രാദേശിക സമയം 1.40 നാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് വന്‍ അഗ്നിബാധയുണ്ടായി.
യുഎഇ തീരത്ത് നിന്ന് ഏകദേശം 24 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. കോസ്റ്റ് ഗാര്‍ഡിലെ 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ ദേശീയ സുരക്ഷാസേനയിലെ തീരദേശ സുരക്ഷ വിഭാഗം എക്‌സിലൂടെ അറിയിച്ചു. ഇവരെ യുഎഇയിലെ ഖോര്‍ഫക്കാന്‍ തുറമുഖത്തേക്ക് സുരക്ഷിതമായി മാറ്റി. മറ്റുള്ളവര്‍ക്കയി തിരച്ചില്‍ തുടരുകയാണ്. അതേ സമയം സംഭവത്തിന് ഇറാന്‍ സംഘര്‍ഷവുമായി ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.