നിലമ്പൂര്‍ വഴിക്കടവ് വെള്ളക്കട്ടയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്റെ ആരോപണം അതീവ ഹീനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഗൂഢാലോചന ശശീന്ദ്രന് സ്വയം തെളിയിക്കണമെന്നും വി ഡി സതീശന് പറഞ്ഞു. മന്ത്രിയുടെ കഴിവുകേട് മറച്ചുവെയ്ക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ഹീനമായ ആരോപണം ഉന്നയിച്ച വനംമന്ത്രി രാജി വെയ്ക്കണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലമ്പൂര്‍ അപകടം ബോധപൂര്‍വം ചെയ്തതാണോ എന്ന് സംശയിക്കുന്നുവെന്നായിരുന്നു വനംമന്ത്രിയുടെ ഗുരുതര ആരോപണം. രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്നും എ കെ ശശീന്ദ്രന് ആരോപിച്ചു.