നിലമ്പൂര്‍ വഴിക്കടവ് വെള്ളക്കട്ടയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മുഖ്യപ്രതി വിനീഷാണ് അറസ്റ്റിലായത്. കുഞ്ഞു മുഹമ്മദ് എന്നയാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് കെണിയൊരുക്കിയതെന്ന് പ്രതികള്‍ പറഞ്ഞു. അതേസമയം പ്രതികള്‍ സ്ഥിരം കുറ്റവാളികളെന്ന് നാട്ടുകാര്‍ പറയുന്നു. പ്രതി വിനീഷിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു. ഇന്നലെയാണ് മീന്‍ പിടിക്കാന്‍ പോയ തോടിന് കുറുകെയുണ്ടായിരുന്ന കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അനന്തു മരണപ്പട്ടത്.