MDMA ARREST| ആലുവയില്‍ എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍

Jaihind News Bureau
Saturday, June 7, 2025

 


52 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പോലീസ് പിടിയില്‍. ആലുവ കരുമലൂര്‍ വെളിയത്തുനാട് കളപ്പുരക്കല്‍ മുഹമ്മദ് മിഷാല്‍, ഉളിയന്നൂര്‍ മഠത്തില്‍ റസല്‍ എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും ആലങ്ങാട് പോലീസും ചേര്‍ന്ന് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി എം ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മിഷാലിന്റെ വീട്ടില്‍ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ബംഗളൂരുവില്‍ നിന്നാണ് രാസലഹരി കൊണ്ടുവന്നത്. ഇവിടെ യുവാക്കള്‍ക്കിടയിലാണ് വില്‍പ്പന. പിടികൂടിയ രാസലഹരിക്ക് രണ്ടര ലക്ഷത്തോളം രൂപ വില വരും. എംഡിഎംഎ തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക്ക് ത്രാസ്, കടത്താനുപയോഗിച്ച കാര്‍, വലിക്കാനുപയോഗിക്കുന്ന ഗ്ലാസ് ട്യൂബ്, പൈപ്പ് എന്നിവയും കണ്ടെടുത്തു. നിരവധി കേസിലെ പ്രതിയാണ് മുഹമ്മദ് മിഷാല്‍.