പെന്‍ഷന്‍ പരാമര്‍ശത്തെ വളച്ചൊടിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. സര്‍ക്കാര്‍ പെന്‍ഷന്‍ കുടിശിക നല്‍കുന്നത് തിരഞ്ഞെടുപ്പിന് മുന്‍പെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ജനങ്ങള്‍ക്ക് അര്‍ഹമായ പെന്‍ഷന്‍ സമയത്തിന് കിട്ടാനാണ് വാദിച്ചത്. പെന്‍ഷന്‍ കുടിശ്ശിക ഇപ്പോഴും ബാക്കിയാണ്. ആ കുടിശ്ശിക കൊടുക്കാന്‍ അവസരമായി കാണുന്നത് തിരഞ്ഞെടുപ്പ് കാലമാണ്’- കെ സി വേണുഗോപാല്‍ പറഞ്ഞു. അതേ സമയം സര്‍ക്കാരിന്റെ പിആര്‍ പ്രവര്‍ത്തനത്തിന് പണം ഇഷ്ടം പോലെയുണ്ടെന്നും എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ പടം വെച്ച വാര്‍ത്തകള്‍ കാണാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.