നാലുവര്‍ഷ ബിരുദ കോഴ്‌സിലെ അന്യായമായ ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍വകലാശാല ആസ്ഥാനത്ത് കെഎസ്യു വന്‍ പ്രതിഷേധമുയര്‍ത്തി. സര്‍വകലാശാല ആസ്ഥാന മന്ദിരത്തിനുള്ളില്‍ പ്രതിഷേധിച്ച കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ ഉള്‍പ്പെടെയുള്ളവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത് ഏറെനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
കേരള സര്‍വകലാശാലയുടെ നാലുവര്‍ഷ ബിരുദ കോഴ്‌സിന് കുത്തനെ ഫീസ് ഉയര്‍ത്തിയ നടപടിക്കെതിരെയാണ് കെഎസ്യു
സര്‍വ്വകലാശാല ആസ്ഥാനത്ത് വന്‍ പ്രതിഷേധമുയര്‍ത്തിയത്.അന്യായമായ ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു വിവിധ സമരങ്ങള്‍ നടത്തിവരികയായിരുന്നു. ഇതിനിടയില്‍ ഇന്ന് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നതോടെ യോഗ വേദിക്കു മുന്നില്‍ കെ.എസ് യു പ്രതിഷേധ മുയര്‍ത്തുകയായിരുന്നു.
ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു നടത്തിയ പ്രതിഷേധം ശക്തമായതോടെ കെഎസ്യു ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് വൈസ് ചാന്‍സലറെ കാണുവാന്‍ അനുമതി നല്‍കി. കൂടി കാഴ്ച്ചയില്‍ ഫീസ് വര്‍ദ്ധന പിന്‍വലിക്കണ ആവശ്യം വിസി നിരസിച്ചതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി. ഇതോടെ പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുവാന്‍ ആരംഭിച്ചു.
ഇതിനിടയില്‍ കെഎസ് യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സര്‍വകലാശാല മന്ദിരത്തിനകത്ത് പ്രതിഷേധം ആരംഭിച്ചു.ഇവരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തതത് ഏറെനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അന്യായമായ ഫീസ് വര്‍ദ്ധന പിന്‍വലിക്കും വരെ ശക്തമായ സമരപരിപാടികള്‍ തുടരുമെന്ന് കെ എസ് യു നേതാക്കള്‍ വ്യക്തമാക്കി.