പി വി അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ സുധാകരന്‍ എംപി. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്‍വറും യുഡിഎഫും തമ്മില്‍ പ്രശ്‌നങ്ങളില്ല. ഓരോരുത്തര്‍ക്കും വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകുമെന്നും അത് പ്രകടിപ്പിക്കുക സ്വാഭാവികമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്‍വര്‍ ഒറ്റയ്ക്ക് മത്സരിച്ചാലും യുഡിഎഫിനെ ബാധിക്കില്ല. യുഡിഎഫില്‍ എടുക്കുന്ന കാര്യത്തില്‍ കെപിസിസിക്ക് എപ്പോള്‍ വേണമെങ്കിലും തീരുമാനമെടുക്കാമെന്നും കെ.സുധാകരന്‍ എംപി പറഞ്ഞു.