അറബിക്കടലില്‍ മുങ്ങിയ കപ്പലില്‍ നിന്നുള്ള കൂടുതല്‍ കണ്ടയ്‌നറുകള്‍ തിരുവനന്തപുരത്തിന്റെ തീരത്തടിയുകയാണ്. വര്‍ക്കല അയിരൂര്‍ അഞ്ചുതെങ്ങ് മേഖലകളില്‍ കണ്ടെയ്‌നറുകള്‍ കണ്ടെത്തി. ഇവയില്‍ നിന്നുള്ള പാഴ്‌സലുകളും കടലില്‍ ഒഴുകി നടക്കുകയാണ്.
കൊല്ലം തീരത്തടിഞ്ഞ 34 കണ്ടെയ്‌നറുകള്‍ കടല്‍ മാര്‍ഗ്ഗം കെട്ടിവലിച്ച് കൊല്ലം പോര്‍ട്ടിലേക്ക് മാറ്റും. കണ്ടെയ്‌നറുകളില്‍ നിന്നുള്ള രാസവസ്തുക്കള്‍സംബന്ധിച്ച ആശങ്ക തുടരുകയാണ്. എണ്ണപ്പാട നീക്കല്‍ ദുഷ്‌കരമായി തുടരുകയാണ്. കനത്ത മഴയും കാറ്റും വെല്ലുവിളി ഉയര്‍ത്തുന്നു.തീരസേനയുടെ സമുദ്ര പ്രഹരി കപ്പല്‍ കൂടി ഇന്ന് മേഖലയില്‍ എത്തും.