‘പിണറായിസത്തിന് അവസാന ആണി അടിച്ചിരിക്കും; ആരാകണം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് ഞാന്‍ പറയില്ല’: പി വി അന്‍വര്‍

Jaihind News Bureau
Sunday, May 25, 2025

പിണറായിസത്തെ അവസാനിപ്പിക്കാനാണ് ഞാന്‍ എല്ലാം ത്യജിച്ചതെന്ന് പി വി അന്‍വര്‍. പിണറായിസത്തിന് അവസാന ആണി അടിച്ചിരിക്കുമെന്നാണ് നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അദ്ദേഹം പ്രതികരിച്ചത്. വലിയ ഭൂരിപക്ഷത്തില്‍ നിലമ്പൂരില്‍ യുഡിഎഫ് വിജയിക്കുമെന്നും 2026 ലെ തെരഞ്ഞെടുപ്പ് എങ്ങനെ ആകുമെന്നതിന്റെ ഒരു ഡെമോ ആയിരിക്കും നിലമ്പൂരിലെ തെരഞ്ഞെടുപ്പെന്നും അന്‍വര്‍ വ്യക്തമാക്കി. പിണറായിസത്തിനും കുടുംബാധിപത്യത്തിനുമെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്ക് ഒപ്പമുണ്ടാകും. പിണറായി ഭരണത്തിന്റെ യാഥാര്‍ത്ഥ്യം കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരമായാണ് നിലമ്പൂരിലെ തെരഞ്ഞെടുപ്പിനെ കാണുന്നത്.

അതേ സമയം യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നും ആരാകണം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് താന്‍ പറയില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി ആരെന്ന് യുഡിഎഫ് പ്രഖ്യാപിക്കും. അതിന് അവകാശം അവര്‍ക്കാണെന്നും സങ്കീര്‍ണ്ണമായ ഒരു വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.