വീട് കുത്തി പൊളിച്ച് 35 പവന്‍ മോഷണം നടത്തിയ അറുപതോളം മോഷണ കേസിലെ പ്രതി നിലമ്പൂര്‍ വഴിക്കടവ് പോലീസിന്റെ പിടിയില്‍. 2024 ജൂലൈ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. വഴിക്കടവ് പഞ്ചായത്തങ്ങാടിയിലെ ആളില്ലാത്ത വീടിന്റെ മുന്‍വശത്തെ ഡോര്‍ കുത്തി പൊളിച്ച് 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം നടത്തി മുങ്ങിയ പ്രതിയായ അക്ബര്‍ 55 വയസ്സ്, എന്നയാളെയാണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവശേഷം ഇയാള്‍ 10 പവനോളം സ്വര്‍ണം തിരൂരിലെ സ്വര്‍ണ കടയില്‍ വില്പന നടത്തി കിട്ടിയ പണവുമായി പ്രതി കേരളത്തില്‍ നിന്നും രക്ഷപെടുകയായിരുന്നു. 10 മാസത്തിന് ശേഷം പാലക്കാട് അട്ടപ്പാടിയില്‍ വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരെ അറുപതോളം മോഷണ കേസുകള്‍ നിലവിലുണ്ട്.