കോണ്‍ഗ്രസ് കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ ആസ്ഥാനമന്ദിരമായ ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് ഭവന്റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. കെപിസിസി മുന്‍ പ്രസിഡന്റ് രമേശ് ചെന്നിത്തല എംഎല് എ നവീകരിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ഐ. തോമസ് അധ്യക്ഷനായി. ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന സി.ടി. ഗീവറിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച ഹാളിന്റേയും ഉദ്ഘാടനം ഇതോടൊപ്പം നടന്നു.
ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, യുഡിഎഫ് ചെയര്മാന് ടി.വി. ചന്ദ്രമോഹന്, കെ.സി. ബാബു, ബിജോയ് ബാബു, സി.ബി. രാജീവ്, കെ. ജയശങ്കര്‍, ബിജു സി. ബേബി, മിഷ സെബാസ്റ്റ്യന്‍, രേഷ്മ സതീഷ്, മധു കെ. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. സി.ടി. ഗീവറിന്റെ മകന് ഡോ. സന്തോഷ് ഗീവറാണ് നവീകരണ പ്രവൃത്തികള്‍ ഏറ്റെടുത്തു പൂര്‍ത്തിയാക്കിയത്.