ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനായി ശുഭ്മന്‍ ഗില്‍. ജൂണില്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ഗില്‍ ഇന്ത്യന്‍ ടീമിനെ നയിക്കും. രോഹിത് ശര്‍മ്മ ടെസ്റ്റില്‍ നിന്ന് വിരമിച്ചതോടെയാണ് ഗില്ലിനെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. റിഷഭ് പന്ത് വൈസ് ക്യാപ്റ്റനാവും.
വിദര്‍ഭയുടെ മലയാളി ബാറ്റര്‍ കരുണ്‍ നായര്‍ ടീമില്‍ തിരിച്ചെത്തി. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് താരത്തെ വീണ്ടും ടീമിലെത്തിച്ചത്. ഷാര്‍ദുല്‍ താക്കൂറാണ് ടീമില്‍ ഇടംപിടിച്ച മറ്റൊരു താരം. പേസര്‍ അര്‍ഷ്ദീപ് സിങ് ആദ്യമായി ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി നടത്തുന്ന തകര്‍പ്പന്‍ പ്രകടനം സായി സുദര്‍ശനും ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സഹായമായി.
രോഹിതിന്റെ ഒഴിവില്‍ പരിചയസമ്പന്നനായ കെഎല്‍രാഹുലും യശസ്വി ജയ്സ്വാളും ചേര്‍ന്നാകും ബാറ്റിങ് ഓപ്പണ്‍ ചെയ്യുക. ആര്.അശ്വിന് വിരമിച്ചതിനാല്‍ രവീന്ദ്ര ജഡേജയാകും ടീമിലെ ലീഡ് സ്പിന്നര്‍.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായി സുദര്ശന്, അഭിമന്യൂ ഈശ്വരന്, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.