സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം; റാപ്പര്‍ ഡബ്‌സി അറസ്റ്റില്‍

Jaihind News Bureau
Saturday, May 24, 2025

റാപ്പര്‍ ഡബ്‌സിയെന്ന മുഹമ്മദ് ഫാസില്‍ അറസ്റ്റില്‍. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് ഡബ്‌സിയെ അറസ്റ്റ് ചെയ്തത്. ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്ത ഡബ്‌സിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. മൂന്ന് സുഹൃത്തുക്കളും അറസ്റ്റിലായിരുന്നു.

വെള്ളിയാഴ്ച രാത്രി വീട്ടിലെത്തി ബഹളം വച്ചെന്നാണ് കേസ്. കാഞ്ഞിയൂര്‍ സ്വദേശി ബാസിലും പിതാവുമാണ് പരാതി നല്‍കിയത്. കടം നല്‍കിയ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നാണ് പരാതി. അറസ്റ്റ് രേഖപ്പെടുത്തി ഡബ്‌സിയെയും സുഹൃത്തുക്കളെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.