വയനാട് കബനിഗിരിയില്‍ വീണ്ടും പുലിയിറങ്ങി. പുലി ആടിനെ ആക്രമിച്ചുകൊന്നു. കബനിഗിരി സ്വദേശി ജോയിയുടെ ആടിനെയാണ് പുലി ആക്രമിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇദ്ദേഹത്തിന്റെ രണ്ട് ആടുകളെ പുലി ആക്രമിച്ചു കൊന്നിരുന്നു. ഇത് മൂന്നാമത്തെ ആടിനെയാണ് പുലി കൊല്ലുന്നത്. വീടിനോട് ചേര്‍ന്ന് വനം വകുപ്പ് പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിച്ചിരുന്നു.
അതേ സമയം സുല്‍ത്താന്‍ ബത്തേരിയിലും പുലിയെ കണ്ടതായി വിവരം. പാട്ടവയല്‍ റോഡില്‍ സെന്റ് ജോസഫ് സ്കൂളിന് സമീപമാണ് പുലിയെ കണ്ടത്. മതിലില്‍ നിന്ന് സമീപത്തെ പറമ്പിലേക്ക് പുലി ചാടുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇതു വഴി സഞ്ചരിച്ച യാത്രക്കാരാണ് പുലിയുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്.