തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ലോ മീറ്റര്‍ പൊട്ടിത്തെറിച്ച് ജീവനക്കാരന്തലയോട്ടിക്ക് പരിക്കേറ്റു .അനസ്‌തേഷ്യ ടെക്‌നീഷ്യനായ അഭിഷേകിനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്കാണ് മെഡിക്കല്‍ കോളേജിലെ ബി തിയേറ്ററിലെ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ചത്.
പരിക്കേറ്റ ടെക്‌നീഷ്യനെ കാഷ്വാലിറ്റിയിലെത്തിച്ച് ചികിത്സ നല്‍കി വിട്ടിരുന്നു. രാത്രി ഛര്‍ദ്ദിലും മറ്റു ശാരീരിക അസ്വസ്ഥതകളും ഉണ്ടായതോടെ ടെക്‌നിഷ്യനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് തലയോട്ടിക്ക് പൊട്ടലുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ എംഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.