സൗദിയില്‍ വെച്ച് ഇന്ത്യയുമായി ചര്‍ച്ചകള്‍ക്ക് താല്‍പര്യമറിയിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. നിഷ്പക്ഷ വേദിയെന്ന നിലയിലാണ് സൗദി തിരഞ്ഞെടുത്തത്. നിര്‍ദേശം യാഥാര്‍ത്ഥ്യമായാല്‍ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സംഘത്തെ നയിക്കുമെന്നും ഷഹബാസ് ഷെരീഫ് അറിയിച്ചു. കശ്മീര്‍, വെള്ളം, വ്യാപാരം, തീവ്രവാദം എന്നിങ്ങനെയുള്ള വിഷയങ്ങളാവും പ്രധാനമായും ചര്‍ച്ചയാവുകയന്നും പാക് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. തീവ്രവാദ വിഷയത്തില്‍ പാകിസ്ഥാന്‍ ചര്‍ച്ചകള്‍ക്ക് തയാറാകണമെന്നത് ഇന്ത്യയുടെ പ്രധാന ആവശ്യവുമായിരുന്നു.
വെടിനിര്‍ത്തലിന് പിന്നാലെ ഇന്ത്യയുമായി ഉന്നതതല ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന നിലപാടുമായി പാകിസ്ഥാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. വെടിനിര്‍ത്തലിന് ശേഷം അതിര്‍ത്തികള്‍ സാധാരണനിലയിലേക്ക് എത്തിയിരിക്കുകയാണ്. ഇതിനു പിന്നാലെ പരസ്പര വിശ്വാസം കൂട്ടാനുള്ള കൂടുതല്‍ നടപടി കൈക്കൊള്ളാന്‍ രണ്ടു സേനകളും ധാരണയിലെത്തി. അതിര്‍ത്തിയിലെ തുടര്‍ച്ചയായ നിരീക്ഷണവും ജാഗ്രതയും കുറയ്ക്കാനും ഇത് കൂടുതല്‍ സഹായകരമാകും.
വൈകാതെ ഡിജിഎംഒ തലത്തില്‍ കൂടുതല്‍ ചര്‍ച്ചകളും നടപടികളും ഉണഅടാകുമെന്നും സേന വൃത്തങ്ങള്‍ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വ്യക്തമാക്കി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് രംഗത്തെത്തിയിരിക്കുന്നത്.