പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് വാര്‍ത്താ സമ്മേളനത്തിലൂടെ ഫലം പ്രഖ്യാപിച്ചത്. 77.81% വിജയമാണ് ഇത്തവണ സംസ്ഥാനത്തുണ്ടായത്. 70.6% ആണ് വി.എച്ച്.എസ്.ഇ ഫലം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇത്തവണ വിജയശതമാനത്തില്‍ കുറവുണ്ട്. കഴിഞ്ഞ വര്‍ഷം വിജയശതമാനം 78.69% ആയിരുന്നു. ഇത്തവണ 3,70,642 കുട്ടികളാണ് പരീക്ഷ എഴുതിയത്. സേ പരീക്ഷ ജൂണ്‍ 23 മുതല്‍ 27 വരെ നടത്തും.
സയന്‍സ് വിഭാഗത്തില്‍ 83.25% , ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 69.16%, കോമേഴ്‌സ് വിഭാഗത്തില്‍ 77.21% തുടങ്ങിയവയാണ് വിജയശതമാനം. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ വിജയശതമാനം ഉള്ളത്. ഏറ്റവും കുറവ് കാസര്‍ഗോഡും. 30,145 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍്കകും എ പ്ലസ് ലഭിച്ചു. 1200ല്‍ 1200 മാര്‍ക്ക് നേടിയത് സംസ്ഥാനത്ത് 41 വിദ്യാര്‍ത്ഥികളാണ്. ഉപരി പഠനത്തിന് 2,88,394 വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23% മാണ് വിജയം. എയ്ഡഡ് സ,്കൂളുകളില്‍ 82.16% വും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 75.91% മാണ് വിജയം.
പോക്സോ കേസുകളിൽ ഇരയാവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്‍റേതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിൽ 77 പേർക്ക് എതിരെ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 45 ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. ബാക്കിയുള്ളവർക്കെതിരെ നടപടി ഉടൻ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.