ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍. നിര്‍ണായക മത്സരത്തില്‍ 59 റണ്‍സിനാണ് മുംബൈയുടെ വിജയം. മുംബൈ ഉയര്‍ത്തിയ 181 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 18.2 ഓവറില്‍ 121 റണ്‍സില്‍ അവസാനിപ്പിക്കേണ്ടി വന്നു. തോല്‍വിയോടെ ഡല്‍ഹി പ്ലേ ഓഫ് കാണാതെ പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്കായി ഓപ്പണര്‍ റയാന്‍ റിക്കെല്‍ട്ടണ്‍ 25(18) ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. എന്നാല്‍ രോഹിത് ശര്‍മ നിരാശപ്പെടുത്തി. അഞ്ച് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഒരു ഘട്ടത്തില്‍ 48-2 എന്ന നിലയില്‍ തകര്‍ന്ന മുംബൈയെ സൂര്യ കുമാര്‍ യാദവാണ് 73(43) കരകയറ്റിയത്. തിലക് വര്‍മ്മയെ 27(27) കൂട്ടുപിടിച്ച് സൂര്യ പതിയെ സ്‌കോറുയര്‍ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി തുടക്കത്തില്‍ തന്നെ തകര്‍ന്നു. 27 റണ്‍സിനിടെ ടീമിന് മൂന്ന് മുന്‍നിര ബാറ്റര്‍മാരെ നഷ്ടമായി. നായകന്‍ ഫാഫ് ഡു പ്ലെസിസ്(6), കെ.എല്‍. രാഹുല്‍ (11), അഭിഷേക് പോറല്‍(6) എന്നിവര്‍ വേഗം കൂടാരം കയറി. സമീര്‍ റിസ്വിയും 39 (35) വിപ്രജ് നിഗവും 20(11) പ്രതീക്ഷ നല്‍കിയെങ്കിലും മുംബൈ ബൗളര്‍മാര്‍ക്കു മുന്നില്‍ ഡല്‍ഹിക്ക് പിടിച്ചു നില്‍ക്കാനായില്ല. പോരാട്ടം 121 റണ്‍സില്‍ അവസാനിപ്പിക്കേണ്ടി വന്നു. മുംബൈക്കായി ജസ്പ്രിത് ബുമ്രയും മിച്ചല്‍ സാന്റ്‌നറും 3 വിക്കറ്റുകള്‍ വീതം വീഴ്ത്തി.