കാലവര്‍ഷം മൂന്ന് ദിവസത്തിനുള്ളില്‍; അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മഴ കനക്കും

Jaihind News Bureau
Thursday, May 22, 2025

കാലവര്‍ഷം കേരളത്തില്‍ മൂന്ന് ദിവസത്തിനുള്ളില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അറബിക്കടലിലെ ന്യൂനമര്‍ദ്ദ സാധ്യതയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാട ഗോവ തീരത്തിന് മുകളിലായാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. ഇത് ന്യൂനമര്‍ദ്ദമായും തുടര്‍ന്ന് വടക്കോട്ടു നീങ്ങി തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത.

ഇന്ന് ശക്തമായ മഴയ്ക്കും നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും ആലപ്പുഴ, എറണാകുളം ജില്ലകളിലെഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.