മൂന്നര വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്ന സംഭവം: പോസ്റ്റുമോര്‍ട്ടത്തില്‍ സംശയം; അടുത്ത ബന്ധു അറസ്റ്റില്‍

Jaihind News Bureau
Wednesday, May 21, 2025

മൂന്നര വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തില്‍ വഴിത്തിരിവ്. കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധു പോലീസ് കസ്റ്റഡിയില്‍. പോസ്റ്റാമോര്‍ട്ടത്തിലെ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് നടപടി. പുത്തന്‍ കുരിശ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തും.

കഴിഞ്ഞ ദിവസമാണ് എറണാകുളം തിരുവാങ്കുളത്ത് മൂന്നര വയസ്സുകാരിയായ കല്യാണിയെ കാണാതായത്. അമ്മയ്‌ക്കൊപ്പം അംഗന്‍വാടിയില്‍ നിന്നും ഇറങ്ങിയ കുഞ്ഞിനെ കാണാതാവുകയായിരുന്നു. 8 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുഞ്ഞിനെ ചാലക്കുടി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അമ്മ സന്ധ്യയെ അറസ്റ്റ് ചെയ്യുകയായിരുന്നു.