മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. നമ്മുടെ പ്രിയപ്പെട്ട മുന്‍ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയെ അദ്ദേഹത്തിന്റെ ചരമവാര്‍ഷികത്തില്‍ അഗാധമായ ദുഃഖത്തോടെ സ്മരിക്കുന്നുവെന്നാണ് അദ്ദേഹം ഫേയ്സ്ബുക്കില്‍ കുറിച്ചത്.
ഭീകരര്‍ അദ്ദേഹത്തെ നമ്മളില്‍ നിന്ന് തട്ടിയെടുത്തുവെന്നും അദ്ദേഹത്തിന്റെ അഭാവം അനുഭവപ്പെടാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ലെന്നും കെ സി പറഞ്ഞു. രാജീവ് ഗാന്ധി സ്വപ്നം കണ്ട ഒരു ഇന്ത്യ കെട്ടിപ്പടുക്കാന്‍ നമുക്ക് പ്രതിജ്ഞ ചെയ്യാം. രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വേണ്ടി അദ്ദേഹം നടത്തിയ ത്യാഗത്തെ നമ്മള് ഒരിക്കലും മറക്കരുത്. ഇന്ത്യയെ ഐക്യത്തോടെയും സുരക്ഷിതമായും നിലനിര്‍ത്തേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.