കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം; പോലീസുകാരന് കുത്തേറ്റു

Jaihind News Bureau
Wednesday, May 21, 2025

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇതര സംസ്ഥാന തൊഴിലാളി നടത്തിയ അതിക്രമത്തില്‍ പോലീസുകാരന് കുത്തേറ്റു. അതിക്രമം തടയാനെത്തിയ പോലീസുകാരനാണ് കുത്തേറ്റത്.

ഗാന്ധിനഗര്‍ സ്റ്റേഷനിലെ സീനിയര്‍ സിപിഒ ദിലീപ് വര്‍മ്മയ്ക്കാണ് കുത്തേറ്റത്. കൈക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ച് ഭീഷണി മുഴക്കിയ ഒഡീഷ സ്വദേശി ഭരത് ചന്ദ്ര ആദിയെ പോലീസ് പിടികൂടി. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗൈനക്കോളജി വാര്‍ഡില്‍ അഡ്മിറ്റായ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിയുടെ അതിക്രമം.