കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു; സുഹൃത്തിന് കുത്തേറ്റു

Jaihind News Bureau
Wednesday, May 21, 2025

കൊല്ലം ചിതറയില്‍ യുവാവിനെ കുത്തിക്കൊന്നു. സുജിന്‍(29) ആണ് കൊല്ലപ്പെട്ടത്. തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപമാണ് സംഭവം. സുജിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്ദുവിനും കുത്തേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. രണ്ട് പേരെയും ആദ്യം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. വയറിന് ഗുരുതരമായി കുത്തേറ്റ സുജിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഇന്നലെ രാത്രി 11 ഓടെയാണ് ഒരു സംഘം ഇരുവരെയും ആക്രമിച്ചത്. മുന്‍വൈരാഗ്യമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. 3 പേര്‍ കസ്റ്റഡിയിലെന്ന് സൂചന. അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്നാണ് കണ്ടെത്തല്‍.