നോവായി കല്ല്യാണി: അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി; കുഞ്ഞിന്‍റെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു

Jaihind News Bureau
Tuesday, May 20, 2025

മൂന്നര വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ്പി എത്തിയ ശേഷം വിശദമായി സന്ധ്യയെ ചോദ്യം ചെയ്യും. കഴമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞ് കുഞ്ഞിനെ പിതാവ് സുഭാഷിന്റെ വീടായ തിരുവാങ്കുളത്തേക്ക് കൊണ്ടുപോയി. തിരുവാണിയൂര്‍ മറ്റക്കുഴി കിഴിപ്പിള്ളിലായിരിക്കും കുഞ്ഞിനെ സംസ്‌ക്കരിക്കുക. വൈകുന്നേരം 4 മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. അതേസമയം, കല്ല്യാണിയുടെ പോ്‌സ്റ്റുമാര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നു. മുങ്ങിമരണമെന്നാണ് പ്രാഥമിക വിവരം. ശ്വാസകോശം ഉള്‍പ്പെടെ ആന്തരിക അവയവങ്ങളില്‍ വെള്ളം കയറി.

എറണാകുളം തിരുവാങ്കുളത്ത് നിന്ന് ഇന്നലെ രാത്രിയോടെയാണ് 3 വയസുകാരിയെ കാണാതായത്. അമ്മ സന്ധ്യയാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞു കൊന്നത്. എട്ടു മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ ചാലക്കുടി പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.