വ്യാജ മോഷണക്കുറ്റം ആരോപിച്ച് പേരൂര്‍ക്കട സ്റ്റേഷനില്‍ ദളിത് വീട്ടമ്മയെ അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ശക്തമായ പ്രതിഷേധത്തില്‍ വനിതാ പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പിണറായി സര്‍ക്കാര്‍ ഭരണത്തിലെ ദളിദ് വിരുദ്ധതയുടെ പ്രതിരൂപമാണ് ഈ സംഭവത്തില്‍ കാണുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ.സ്ത്രീ വിരുദ്ദതയുടെ തെളിവാണ് മാൈനസിക സമ്മര്‍ദത്തില്‍ ഒരു സ്ത്രീയെ കുറ്റം സമ്മതിപ്പിച്ചത്. മക്കളെയും ഭര്‍ത്താവിനെയും പ്രതി ചേര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി. മാലകിട്ടയിട്ടും പോലീസിന്റെ ഔദാര്യം കാണിക്കുന്നതായ പെരുമാറ്റമാണ് പോലീസുകാര്‍ കാണിച്ചതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
വ്യാജ മോഷണക്കുറ്റം ചുമത്തിയാണ് ദളിത് സ്ത്രീയായ ബിന്ദുവിനെ പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. നിരപരാധിയാണെന്ന് തെളിഞ്ഞിട്ടും മണിക്കൂറുകളോളം മാനസികമായ പീഡനവും അപമാനവുമാണ് ബിന്ദു നേരിട്ടത്. ഒരു സ്ത്രീയുടെ നീതി നിഷേധമാണ് പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ നടന്നത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു മഹിളാ കോണ്‍ഗ്രസിന്റെ മാര്‍ച്ച്.