ദേശീയപാത 66 തിരൂരങ്ങാടി-കൂരിയാട് ദേശീയ പാത ഇടിഞ്ഞുവീണു. ആറുവരിപ്പാതയുടെ ഒരു ഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. 6 വരി പാതയിലും-സര്‍വീസ് റോഡിലും വലിയ വിള്ളലുകളുണ്ടായിട്ടുണ്ട്. 2 കാറുകള്‍ മണ്ണിടിഞ്ഞ കുഴിയിലേക്ക് പതിച്ചു. യാത്രക്കാര്‍ അത്ഭുകരമായി രക്ഷപ്പെട്ടു. കാറുകള്‍ക്ക് മുകളിലേക്ക് മണ്ണും കോണ്‍ക്രീറ്റ് കട്ടകളും ഉള്‍പ്പെടെ പതിച്ചിട്ടുണ്ട്. ദേശീയ പാത നിര്‍മാണത്തിന് ഉപയോഗിക്കുന്ന മണ്ണുമാന്തി യന്ത്രവും കുഴിയിലേക്ക് വീണു.
സ്ഥലത്ത് ഗതാഗതം സ്തംഭിച്ചു. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. പ്രദേശത്ത് വലിയ പ്രതിഷേധം നടക്കുന്നുണ്ട്. നിര്‍മാണം നടക്കുന്ന സമയത്ത് തന്നെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയിട്ടും പരിഹരിച്ചില്ലെന്നാണ് ആരോപണം ഉയരുന്നത്. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് – തൃശൂര്‍ ദേശീയപാതയില്‍ ഗതാഗതം സ്തംദിച്ചു. വാഹനങ്ങള്‍ മമ്പാട് വഴി തിരിച്ചു വിട്ടിരിക്കുകയാണ്.