കൊല്ലത്ത് മഞ്ഞപ്പിത്തം ബാധിച്ച് സഹോദരിമാര്‍ മരിച്ചു; ആരോഗ്യ വകുപ്പിന്‍റെ അനാസ്ഥയില്‍ മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധം

Jaihind News Bureau
Monday, May 19, 2025

കൊല്ലം കണ്ണനല്ലൂരിൽ മഞ്ഞപ്പിത്തം ബാധിച്ചു സഹോദരിമാർ മരിച്ചതിൽ ആരോഗ്യ വകുപ്പിന്റെ ഭാഗത്തുണ്ടായ ഗുരുതരമായ അനാസ്ഥയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ കൊല്ലം ഡി എം ഒ ഓഫീസ് ഉപരോധിച്ചു.മരിച്ച കുട്ടികളുടെ സഹോദരനും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. ആരോഗ്യവകുപ്പ് മതിയായ ചികിത്സ നൽകാത്തതിനെ തുടർന്ന്പി സി വിഷ്ണുനാഥ് എംഎൽഎ ഇടപെട്ട് രോഗബാധിതനായ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകി വരികയാണ്.

കണ്ണനല്ലൂർ ചേരിക്കോണം മേഖലയിൽ ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടായിട്ടും ആരോഗ്യ വകുപ്പ് തുടരുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് ആണ് മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. യു.വഹീദായുടെയും ജില്ലാ പ്രസിഡൻറ് ഫെബാ സുരേന്ദ്രന്റെയും നേതൃത്വത്തിൽ പ്രവർത്തകർ ഡി എം ഒ ഓഫീസിൽ പ്രതിഷേധമുയർത്തിയത്.