മുല്ലപ്പെരിയാറില്‍ മരംമുറിക്ക് അനുമതി നല്കി സുപ്രീം കോടതിയുടെ ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളില്‍ കേരളം തമിഴ്നാടിന്റെ അപേക്ഷ കേന്ദ്രത്തിന് അയക്കണമെന്നും മൂന്നാഴ്ചയ്ക്കുള്ളില്‍ കേന്ദ്രം തീരുമാനമെടുക്കണമെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അറ്റകുറ്റപ്പണി നടത്താനുള്ള തമിഴ്നാടിന്റെ അപേക്ഷ കേരളം അംഗീകരിക്കണമെന്ന നിര്‍ദേശവും കോടതി നല്‍കിയിട്ടുണ്ട്. അതിനിടെ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.
മുല്ലപ്പെരിയാറില്‍ മരംമുറിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് കേരളത്തെ സമീപിച്ചിരുന്നു. ആദ്യം അതിന് അനുമതി നല്കിയ ഉദ്യോഗസ്ഥര്‍ പിന്നീട് വിവാദമായതോടെ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. ഇതോടെയാണ് തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചത്. അറ്റകുറ്റപ്പണി നടക്കുമ്പോള്‍ കേരളത്തെ പ്രതിനിധീകരിച്ച് ഒരു ഉദ്യോഗസ്ഥന് ഉണ്ടാകണമെന്നും എന്നാല്‍ അന്തിമ തീരുമാനവും അധികാരവും തമിഴ്നാടിന്റേതായിരിക്കുമെന്നും കോടത് നിര്‍ദേശത്തില്‍ പറയുന്നു. ഒപ്പം മേല്‍നോട്ട സമിതി എല്ലാ കാര്യങ്ങളിലും തീര്‍പ്പ് കല്പ്പിക്കുന്നില്ലെുന്നും പ്രശ്നങ്ങള്‍ വശളാക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി അതൃപ്തി അറിയിച്ചു. തമിഴ്നാടിന്റെ ആവശ്യങ്ങള്‍ കൂടുതല്‍ അംഗീകരിക്കുകയും കേരളത്തിന് തിരിച്ചടി നല്‍കുകയും ചെയ്യുന്ന ഉത്തരവാണ് സുപ്രീം കോടതി നിലവില്‍ അറിയിച്ചിരിക്കുന്നത്.