ഇന്നലെ ജയ്പൂരില്‍ നടന്ന മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 10 റണ്‍സിന്റെ വിജയം സ്വന്തമാക്കിയതോടെ പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫിലേക്ക് ആധികാരികമായി കയറി. ഇതോടെ റെക്കോര്‍ഡുകളുടെ ആശാന്മാരായ പഞ്ചാബിന് മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കിയിരിക്കുകയാണ്. മൂന്ന് വ്യത്യസ്ത ടീമുകളെ സ്വന്തം ക്യാപ്റ്റന്‍സിയില്‍ പ്ലേ ഓഫിലെത്തിച്ചുവെന്നും അതില്‍ ഒരു ടീമിനെ കപ്പടിപ്പിക്കുകയും ചെയ്ത മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത റെക്കോര്‍ഡാണ് ഭാവിയിലെ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ആകാന്‍ കഴിവുള്ള ശ്രേയസ് അയ്യരുടെ പേരിലുള്ളത്. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 10 വര്‍ഷങ്ങള്‍ക്കു ശേഷം കപ്പ് സ്വന്തമാക്കിയത്്, 11 വര്‍ഷങ്ങള്‍ക്കു ശേഷം പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫിലേക്ക് കയറിയത്, 2019, 2020 വര്‍ഷങ്ങളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പ്ലേ ഓഫിലേക്ക് കടത്തി 2020 ല്‍ ടീം ആദ്യ ഫൈനല്‍ കഴിക്കുന്നത്- ഇത് മൂന്നും ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സി മികവിലാണ്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരോടൊപ്പം പഞ്ചാബ് കിംഗ്‌സിന് പ്ലേ ഓഫിലേയ്ക്ക് യോഗ്യത ലഭിച്ചതോടെ മറ്റൊരു നായകനും അവകാശപ്പെടാനാകാത്ത നേട്ടമാണ് ശ്രേയസ് അയ്യരെ തേടിയെത്തിയത്. 2014ന് ശേഷം ഇതാദ്യമായാണ് പഞ്ചാബ് കിംഗ്‌സ് ഐപിഎല്ലിന്റെ പ്ലേ ഓഫില്‍ എത്തുന്നത് തന്നെ. അതും നായകന്‍ അയ്യരുടെ മികവില്‍.
കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചാമ്പ്യന്‍മാരാക്കിയ അയ്യരെ ടീം ഈ കൊല്ലം വിട്ടുകളയുകയായിരുന്നു. അങ്ങനെയാണ് താരം പഞ്ചാബിലെത്തിയത്. ബാറ്റ് കൊണ്ടും നായക മികവ് കൊണ്ടും ശ്രേയസ് ഈ സീസണിലെ ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ച് വിജയത്തിലെത്തിച്ച ശ്രേയസ് അയ്യര്‍, പഞ്ചാബ് ഫ്രാഞ്ചൈസിയുടെ നീണ്ട 11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് പ്ലേ ഓഫ് യോഗ്യത നേടിക്കൊടുത്തത്. നേരത്തെ, 2020ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ശ്രേയസ് അയ്യര്‍ ഫൈനല്‍ വരെ എത്തിച്ചിരുന്നതും കൂട്ടിയാണ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്.
26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് കിംഗ്‌സ് ശ്രേയസ് അയ്യരെ സ്വന്തമാക്കിയത്. ഇതോടെ ഋഷഭ് പന്തിന് ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ കളിക്കാരനായി ശ്രേയസ് മാറി.