ദളിത് യുവതിയെ അപമാനിച്ച സംഭവത്തില്‍ വലിയ നീതിനിഷേധമാണുണ്ടായതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. മോഷണക്കുറ്റം ആരോപിച്ച് പോലീസ് പീഡിപ്പിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ബിന്ദുവിനെ മോഷണ കേസില്‍ തെറ്റായി പ്രതി ചേര്‍ത്തെന്നും നിരപരാധിത്വം വ്യക്തമാക്കിയിട്ടും പോലീസ് മോശമായി പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു. ബിന്ദുവിന്റെ മക്കളെ അവഹേൡക്കുന്ന നിലയിലും പോലീസ് പെരുമാറി.
പേരൂര്‍ക്കട എസ്ഐ പ്രസാദിനെ സസ്പെന്‍ഡ് ചെയ്തത് സ്വാഗതാര്‍ഹമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. സംഭവത്തില്‍ ഉത്തരവാദികളായ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവരെ സസ്പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുരുതരമായ അനാസ്ഥയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായതെന്നും അത് മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിന്ദുവിന് നീതി നല്‍കണം, ഒപ്പം ശക്തമായ അന്വേഷണം നടത്തണം. ബിന്ദുവിന്റെ കുടുംബത്തിന്റെ കണ്ണീര് സര്‍ക്കാര്‍ കാണണമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.