കോണ്‍കാസ്റ്റ് സ്റ്റീല്‍ തട്ടിപ്പ് കേസ്: യൂക്കോ ബാങ്ക് മുന്‍ സിഎംഡി സുബോധ് കുമാര്‍ ഗോയല്‍ അറസ്റ്റില്‍

Jaihind News Bureau
Monday, May 19, 2025

ന്യൂഡല്‍ഹി: യൂക്കോ ബാങ്കിന്റെ മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന സുബോധ് കുമാര്‍ ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ന്യൂഡല്‍ഹിയിലെ വസതിയില്‍ നിന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

M/s കോണ്‍കാസ്റ്റ് സ്റ്റീല്‍ & പവര്‍ ലിമിറ്റഡ് (CSPL) ഉള്‍പ്പെട്ട കോടികളുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (PMLA), 2002 പ്രകാരമുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡിയുടെ ഈ നടപടി. സുബോധ് കുമാര്‍ ഗോയലിനെ കൊല്‍ക്കത്തയിലെ പ്രത്യേക പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കി. കോടതി അദ്ദേഹത്തെ മെയ് 21 വരെ ഇഡി കസ്റ്റഡിയില്‍ വിട്ടു. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.