തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകന്‍ ബെയ് ലിന്‍
ദാസിന് ജാമ്യം. റിമാന്‍ഡിലായി നാലാം ദിവസമാണ് ജാമ്യം കിട്ടുന്നത്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് 12-ാം കോടതിയുടേതാണ് വിധി.
ഗുരുതരമായ കുറ്റം ചെയ്ത പ്രതിക്ക് ജാമ്യം നല്‍കരുതെന്ന വാദമാണ് പ്രോസിക്യൂഷന്‍ നടത്തിയത്. ബെയ് ലിന്‍ ദാസിന്റെ ഓഫീസില്‍ നടന്ന സംഭവമാണെന്നും ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിച്ച് പ്രാഥമിക ഘട്ടത്തില്‍ തന്നെ അന്വേഷണം തടസ്സപ്പെടുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ വക്കീല്‍ ഓഫീസിനുള്ളില്‍ രണ്ട് ജൂനിയര്‍ അഭിഭാഷകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ഇത്തരം സംഭവത്തില്‍ കലാശിച്ചതെന്നും ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗം വാദിച്ചത്.