ആശമാരുടെ സമരം 100-ാം ദിനത്തിലേക്ക്; സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് തുടരുന്നു

Jaihind News Bureau
Monday, May 19, 2025

ഭരണസിരാകേന്ദ്രത്തിന് മുന്നിലെ ആശമാരുടെ അതിജീവന സമരം നാളെ 100-ാം ദിനത്തിലേക്ക് കടക്കും. 99 -ാം ദിനത്തിലും പ്രതികൂലമായ കാലാവസ്ഥയെയും വെല്ലുവിളികളെയും അതിജീവിച്ച് ആശമാര്‍ അതിജീവന പോരാട്ടം തുടരുകയാണ്.

സെക്രട്ടറിയേറ്റിനു മുന്നിലെ സമരത്തോടൊപ്പം സമരത്തിന്റെ നാലാം ഘട്ടമായ സഞ്ചരിക്കുന്ന രാപകല്‍ സമര യാത്ര ജില്ലകളില്‍ പര്യടനം തുടരുകയാണ്. യാത്ര ഇന്ന് പാലക്കാട് ജില്ലയില്‍ പര്യടനം നടത്തും. തെരുവോരങ്ങളില്‍ അന്തിയുറങ്ങി തങ്ങളുടെ അതിജീവന പോരാട്ട കഥ വിശദീകരിച്ചാണ് ആശമാര്‍ യാത്ര പ്രയാണം തുടരുന്നത്. സമരം നൂറാം ദിനത്തിലേക്ക് എത്തുമ്പോഴും സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് തുടരുകയാണ്.