കോഴിക്കോട് തീപിടിത്തം: തീയണയ്ക്കാന്‍ വെല്ലുവിളിയായത് കെട്ടിടത്തിന്റെ അശാസ്ത്രീയമായ നിര്‍മിതിയെന്ന് ഫയര്‍ ഫോഴ്‌സ്

Jaihind News Bureau
Monday, May 19, 2025


കോഴിക്കോട് നഗരത്തിലുണ്ടായ വന്‍ തീ പിടിത്തത്തില്‍ വ്യാപാരികള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിനടുത്തെ വസ്ത്ര ഗോഡൗണ്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായാണ് തീപടര്‍ന്നത്. അഞ്ച് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ
വിധേയമായത്.

അതേ സമയം തീപിടിത്തത്തിന്റെ കാരണം കണ്ടുപിടിക്കാന്‍ ഇന്ന് പരിശോധന നടത്തും. രണ്ട് ദിവസത്തിുനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം നല്‍കി. കെട്ടിടത്തിന്റെ അശാസ്ത്രീയമായ നിര്‍മിതിയാണ് തീയണയ്ക്കാന്‍ വെല്ലുവിളിയായത് എന്ന് ഫയര്‍ ഫോഴ്സ് അധികൃതര്‍ അറിയിച്ചു. ഷട്ടറുകളും ഗ്ലാസുകളും തകര്‍ത്ത ശേഷമാണ് കെട്ടിടത്തില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞത്. കെട്ടിടത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നില്ല. നാല് ഭാഗത്തുനിന്നും കെട്ടിയടച്ച രീതിയില്‍ ഇടുങ്ങിയ വഴികളോടുകൂടിയ ഗോഡൗണുമായിരുന്നു കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടത്തിന്റെ ബ്ലൂപ്രിന്റ് ഉള്‍പ്പെടെ ലഭ്യമായിരുന്നില്ലെന്നും ജില്ലാ ഫയര്‍ ഓഫീസര്‍ പ്രതികരിച്ചു.