കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടിത്തം

Jaihind News Bureau
Sunday, May 18, 2025

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടിത്തം. പുതിയ ബസ് സ്റ്റാന്‍ഡിലെ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സിലാണ് തീപിടുത്തമുണ്ടായത്.

കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സില്‍ നിന്ന് സമീപത്തെ കടകളിലേക്കും തീ പടരുന്നുണ്ട്. കടകളില്‍ നിന്ന് ആളുകളെ നേരത്തെ ഒഴിപ്പിച്ചിരുന്നു. ബീച്ച്, വെള്ളിമാടിക്കുന്ന്, മീഞ്ചന്ത സ്‌റ്റേഷനുകളിലെ ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടുത്തത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ തോതില്‍ പുക ഉയരുന്നുണ്ട്. തീയണയ്ക്കാനുള്ള തീവ്ര ശ്രമം തുടരുകയാണ്.