മെസി വരുമോ ഇല്ലയോ? അനിശ്ചിതത്വം തുടരുന്നു

Jaihind News Bureau
Sunday, May 18, 2025

ലയണല്‍ മെസി കേരളത്തില്‍ വരുന്നതില്‍ ആശയക്കുഴപ്പം തുടരുന്നു. കായിക മന്ത്രിയുടെ സ്‌പോണസറുടേയും പരസ്പര വിരുദ്ധ നിലപാടാണ് ആശയക്കുഴപ്പമുണ്ടായിരി ക്കുന്നത്. സ്‌പോണ്‍സര്‍ പണമടച്ചാല്‍ ടീം വരുമെന്ന് കായിക മന്ത്രി പറഞ്ഞു. അതേസമയം തീയതി കിട്ടാതെ പണം അടക്കാനാകില്ലെന്ന് സ്‌പോണ്‍സര്‍ വ്യക്തമാക്കി. മെസി കേരളത്തില്‍ എത്തുമോ ഇല്ലിയോ എന്നാണ് ആരാധകരുടെ ചോദ്യം. മെസിയെ കേരളത്തിലെത്തിക്കുമെന്ന ഉറച്ച വാദം നടത്തിയ സര്‍ക്കാരിന് ഇപ്പോള്‍ ആരാധകരുടെ ചോദ്യത്തിന് ഉത്തരമില്ല. ആശയക്കുഴപ്പം തുരുമ്പോഴും മെസിയെ എത്തിക്കുമെന്നാണ് കായിക മന്ത്രി ആവര്‍ത്തിക്കുന്നത്.

അതേസമയം തീയതി കിട്ടാതെ പണം അടക്കാനാകില്ലെന്ന് സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ്ങ് എം.ഡി. ആന്റോ ആഗസ്റ്റിന്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് മാസം പിന്നിട്ടിട്ടും സ്‌പോണ്‍സര്‍ കരാര്‍ തുക അടയ്ക്കാത്തതു കാരണം അര്‍ജന്റീന ടീം കേരളത്തിലേക്ക് വരില്ലെന്നാണ് കഴിഞ്ഞ ദിവസം പ്രചരിച്ച റിപ്പോര്‍ട്ട്. ഇതോടെ നിയമനടപടി ആരംഭിക്കുമെന്നാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചത്. ടീമിന്റെ വരവിനായി കെട്ടിവയ്‌ക്കേണ്ട 120 കോടിയില്‍ 60 കോടി പോലും നിശ്ചിതസമയത്തു നല്‍കാന്‍ കഴിയാതിരുന്നതോടെയാണ് ടീം കേരളത്തിലേക്ക് വരില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. പിന്നാലെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.