അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ നടപടി ഇന്ത്യക്കാര്‍ക്ക് കനത്ത ബാധിതയാകും ഉണ്ടാക്കുക. ഇനി മുതല്‍ യുഎസില്‍ നിന്ന് മറ്റേതെങ്കിലും രാജ്യത്തേക്ക് പണമയയ്ക്കുമ്പോള്‍ 5% നികുതി ചുമത്തണമെന്നാണ് ട്രംപിന്റെ തീരുമാനം. 25 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇവര്‍ ഓരോ വര്‍ഷവും 2300 കോടി ഡോളര്‍ നാട്ടിലേക്ക് അയയ്ക്കുന്നുവെന്നാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്. ഇതില്‍ ഇനി മുതല്‍ 5 ശതമാനം നികുതി കൂട്ടുന്ന നടപടി വന്നാല്‍ അത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ആകും. ഈ മാസം തന്നെ ബില്‍ പാസാക്കി നിയമമാക്കാനാണ് സര്‍ക്കാര്‍ നീക്കം. പണം നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന കേന്ദ്രത്തില്‍ തന്നെ നികുതിയും ഈടാക്കും.
യുഎസില്‍ തൊഴിലെടുക്കാന്‍ അനുവദിക്കുന്ന എച്ച്-1ബി വീസ, ഗ്രീന്‍ കാര്‍ഡ് വിസ ഉടമകള്‍ക്കും പുതിയ നികുതി ചുമത്തുന്ന നടപടി ബാധകമായേക്കും. നികുതിവിധേയമായ പണമയക്കലിന് കുറഞ്ഞ പരിധിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുരുക്കിപ്പറഞ്ഞാല്‍ ചെറിയ തുക അയച്ചാല്‍പ്പോലും 5% നികുതി നല്‍കേണ്ടിവരും. പ്രവാസികളുടെ പണം പ്രധാന വരുമാനമായി കാണുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ വര്‍ഷം ജൂണിലോ ജൂലൈയിലോ ഈ നിയമം പ്രാബല്യത്തിലാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.