വയനാട് 900 കണ്ടിയിലെ റിസോര്‍ട്ടില്‍ ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം. മകള്‍ക്ക് എന്ത് പറ്റിയെന്നറിയണമെന്നും മകളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആരൊക്കെയെന്ന് അറിയില്ലെന്നും മരിച്ച നിഷ്മയുടെ കുടുംബം വ്യക്തമാക്കി.
സംഭവത്തില്‍ റിസോര്‍ട്ട് മാനേജരെയും സൂപ്പര്‍വൈസറെയും അറസ്റ്റ് ചെയ്തിരുന്നു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. വയനാട്ടിലെ 900 വെഞ്ചേഴ്സ് എന്ന റിസോര്‍ട്ടില്‍ നിര്‍മിച്ചിരുന്ന ടെന്റാണ് വ്യാഴാഴ്ച പുലര്‍ച്ചെയോടെ തകര്‍ന്നുവീണത്. മരത്തടികള്‍ ഉപയോഗിച്ച് നിര്‍മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നു പുലര്‍ച്ചെ വീണത്. വനമേഖലയോട് ചേര്‍ന്ന പ്രദേശത്താണ് ടെന്റ് നില്‍ക്കുന്നത്. മഴ പെയതപ്പോള്‍ മേല്‍ക്കൂരയ്ക്ക് ഭാരം കൂടി തകര്‍ന്നു വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് തൊള്ളായിരംകണ്ടിക്ക് സമീപത്തായി വിനോദ സഞ്ചാരിയായ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു.