ഇന്ത്യ- പാകിസ്ഥാന് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തി വച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനഃരാരംഭിക്കും. പത്ത് ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഐപിഎല്‍ ആവേശം ക്രീസിലേക്ക് മടങ്ങിയെത്തുന്നത്. ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു- കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് പോരാട്ടത്തോടെയാണ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്. രാത്രി 7.30നു ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.
11 മല്‍സരങ്ങളില്‍ നിന്ന് 16 പോയിന്റോടെ ബാംഗ്ലൂര്‍ രണ്ടാം സ്ഥാനത്തും 12 മല്‍സരങ്ങളില്‍ നിന്ന് 11 പോയിന്റോടെ കൊല്‍ക്കത്ത ആറാം സ്ഥാനത്തുമാണ് നിലവില്‍. ഒരു ജയമരികെ മാത്രം പ്ലേ ഓഫ് സ്വപ്നങ്ങള്‍ സാധ്യതമാകുന്ന ബാംഗ്ലരിനെക്കാളും കൊല്‍ക്കത്തയ്ക്ക് ഇത് ജീവന് മരണ പോരാട്ടമാണ്. ശേഷിക്കുന്ന രണ്ട് മല്‍സരങ്ങള്‍ വിജയിച്ചാലും മറ്റ് ടീമുകളുടെ പോയിന്റുകളും ആശ്രയിച്ചാകും കൊല്‍ക്കത്തയുടെ പ്ലേ ഓഫ് ബെര്‍ത്ത് ഉറപ്പിക്കാന്‍ കഴിയുക. ജയിച്ചാല്‍ പ്ലേ ഓഫ് കയറുന്ന ആദ്യ ടീമാകും ബാംഗ്ലൂര്‍.