നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കണ്ണൂരില്‍ പുതിയ ബോര്‍ഡ് സ്ഥാപിച്ച് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.
മേരാ യുവ ഭാരത് എന്ന പുതിയ പേര് നല്‍കാനുള്ള കേന്ദ്ര ഗവണ്മെന്റ് നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത പരിപാടി കണ്ണൂര്‍ നെഹ്റു യുവ കേന്ദ്രയുടെ മുമ്പില്‍ ഡി സി സി ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട്, മുഹ്സിന് കാതിയോട്, റിന്‍സ് മാനുവല്‍, വരുണ്‍ എം കെ, എം സി അതുല്‍ എന്നിവര്‍ സംസാരിച്ചു.