കോടതി കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയ നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ വാദിക്കും.തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷന്‍സ്‌കോടതി ജഡ്ജി കെ വിഷ്ണുവാണ്
ശിക്ഷവിധിക്കുക.
ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ അമ്മ ഡോ. ജീന്‍ പത്മ, അച്ഛന്‍ പ്രൊഫ. രാജ് തങ്കം, സഹോദരി കരോലിന്‍, ബന്ധു ലളിത എന്നിവരെയാണ്. കേഡല്‍ കൊലപ്പെടുത്തിയത്. പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്ന മുഴുവന്‍ കുറ്റങ്ങളും ഇയാള്‍ക്കെതിരെ കോടതി കണ്ടെത്തി. മുഴുവന്‍ കുറ്റങ്ങളും തെളിഞ്ഞ സാഹചര്യത്തില്‍ ഇയാള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന വാദമാണ് പ്രോസിക്യൂഷന്‍ മുന്നോട്ടു വയ്ക്കുന്നത്. ഒരേ ആയുധം കൊണ്ട് കഴുത്തിന് പിന്നില്‍ വെട്ടിയാണ് ഇയാള്‍ കൊലപാതകങ്ങളൊക്കെ നടത്തിയത്.