കെ സുധാകരന്റെ നേതൃത്വത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വരുത്താന്‍ കഴിഞ്ഞതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അദ്ദേഹത കഴിഞ്ഞ നാലു വരഷത്തിനിടെ വരുത്താന്‍ കഴിഞ്ഞു. കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ് നിരാശയിലായിരുന്ന അവസ്ഥയില്‍ നിന്ന് വീണ്ടും അധികാരത്തില്‍ എത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം ജനങ്ങളില്‍ ഉണ്ടാക്കാന്‍ സുധാകരന്റെ നേതൃത്വത്തില്‍ സാധിച്ചു. അത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
പക്വതയാര്‍ന്ന സമീപനമാണ് സണ്ണി ജോസഫിനുള്ളതെന്ന് വി ഡി സതീശന് പറഞ്ഞു. സൗമ്യനായി സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെ അതിമനോഹരമായി ആഴത്തില്‍ നിയമസഭയില്‍ അവതരിപ്പിക്കും. തൊടുപുഴ ന്യൂമാന്‍ കോളേജ് ചെയര്‍മാനില്‍ നിന്ന് കെപിസിസി അദ്ധ്യക്ഷനായി അദ്ദേഹം ഉയര്‍ന്നിരിക്കുന്നു. ശുഭപ്രതീക്ഷയാണ് അദ്ദേഹത്തിന്റെനേതൃത്വത്തില്‍ ഉള്ളത് . തികഞ്ഞ രാഷ്ട്രീയ ബോധവും സംഘടനാ പാടവവും ഉള്ള വ്യക്തിയാണ് സണ്ണി ജോസഫ്. ഒപ്പം ചുമതലയേല്‍ക്കുന്ന പുതിയ കണ്‍വീനറും വര്‍ക്കിംഗ് പ്രസിഡന്റുമാരും കഴിവുറ്റ നിറഞ്ഞ തികഞ്ഞ ടീമാണ് ചുമതലയേറ്റിരിക്കുന്നത്. ഇതോടെ സമഗ്രമായ നേതൃത്വമാണ് കെപിസിസിക്ക് ഉള്ളതെന്ന് പറയാനാവും. അടുത്ത തെരഞ്ഞടുപ്പുകളെ നേരിടാനുള്ള പൂര്‍ണ്ണമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന എഐസിസിക്ക് വാക്കു നല്‍കുന്നതായും വി ഡി സതീശന് പറഞ്ഞു. മറ്റൊരു പാര്‍ട്ടിക്കുമില്ലാത്ത തരത്തിലുള്ള രണ്ടാം നിര നേതൃത്വവും കോണ്‍ഗ്രസിനുണ്ട്. ഇവരല്ലൊം ചേര്‍ന്ന് ഒരു ടീമായി മന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതം ബുദ്ധപൂര്‍ണ്ണിമ ആഘോഷിക്കുന്ന ദിനത്തില്‍ തന്നെ കേരളത്തില്‍ പുതിയ നേതൃത്വം നിലവില്‍ വന്നതില്‍ സന്തോഷമുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പറഞ്ഞു. ഒരു ടിം ആയി മുന്നോട്ട് പോകും. ഒരേസമയം ബിജെപിയേയും ഇടതു പക്ഷത്തേയും എതിര്‍ക്കുക എന്നത് നിസ്സാരമല്ല. എന്നാല്‍ ഇടതുമുന്നണിയെ പുറത്താക്കി യുഡിഎഫ് അധികാരത്തിലെത്തുമെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു
ഇനി കേരളത്തില്‍ വരാനിരിക്കുന്നത് സണ്ണി ഡേയ്സാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പ്രതിനിധിയല്ല സണ്ണി ജോസഫെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടേയും അംഗീകാരം നേടിയ പ്രവര്‍ത്തകനാണ്. കേരളത്തില്‍ കോണ്‍ഗ്രസിനെ വിജയങ്ങളിലേയ്ക്ക് അദ്ദേഹം നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ യുഡിഎഫ് ചെയര്‍മാനായി സ്ഥാനം ഏറ്റെടുക്കുന്ന അടൂര്‍പ്രകാശിനൊപ്പം നടത്തിയ കെഎസ് യു പ്രവര്‍ത്തന കാലത്തേയും രമേശ് ചെന്നിത്തല അനുസ്മരിച്ചു